സ്വർണക്കടത്ത്: സർക്കാരിനെതിരായ അവിശ്വാസ പ്രമേയയം ചർച്ച ചെയ്യാൻ അഞ്ച് മണിക്കൂർ അനുവദിച്ചു

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (10:56 IST)
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം സമർപ്പിച്ച അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ അഞ്ച് മണിക്കൂർ സമയം അനുവദിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിമുതൽ മൂന്ന് മണിവരെയാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ സമയം അനുവദിച്ചിരിയ്ക്കുന്നത്. രാഷ്ട്രീയ കക്ഷികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാനുള്ള അവസരവും സമയവും നല്‍കുക. 
 
വി ഡി സതീശന്‍ എംഎല്‍എയാണ് 'സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു' എന്ന ഒറ്റവരി പ്രമേയം നല്‍കിയത്. സാധാരണഗതിയില്‍ രണ്ട് ദിവസത്തിൽ കൂടുതൽ അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ച നടക്കാറുണ്ട് എന്നാല്‍ നിയമസഭ ചേരുന്നത് ഒരു ദിവസത്തേക്ക് മാത്രമായതിനാല്‍ അ‌ഞ്ച് മണിക്കൂര്‍ ചര്‍ച്ച മതിയെന്ന് തീരുമാനിയ്ക്കുകയായിരുന്നു. അതേസമയം സ്‌പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article