വിമാനത്തിൽ ഹാർലി ഡേവിഡ്സൺ ബൈക്ക് കടത്തി വിമാന കമ്പനി സിഇഒ, കിട്ടിയത് എട്ടിന്റെ പണി

Webdunia
ശനി, 7 ഡിസം‌ബര്‍ 2019 (17:12 IST)
ജക്കാര്‍ത്ത: ഹാര്‍ലി ഡേവിഡ്‍സണ്‍ ബൈക്ക് വിമാനത്തില്‍ കറ്റത്തിയ വിമാന കമ്പനി സിഇഒക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി തന്നെ. പദവി ദുരുപയോഗം ചെയ്തതിന് സിഇഒ സ്ഥാനം നഷ്ടമാവും ഇന്തോനേഷ്യന്‍ സര്‍ക്കാരിന്‍റെ വിമാന കമ്പനിയായ ഗരുഡ ഇന്തോനേഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറി അക്ഷാറയെയാണ് പിരിച്ചുവിടാന്‍. പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചത്.
 
ഇന്തോനേഷ്യന്‍ മന്ത്രി എറിക് തോഹിർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അക്ഷാറെ നികുതി വെട്ടിച്ച് ഹാര്‍ലി ഡേവിഡ്‍സണ്‍ ബൈക്ക് ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരികയായിരുന്നു. ഫ്രാന്‍സില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് വന്ന എയര്‍ബസിലാണ് ബൈക്ക് കടത്തിയത്. 2018ൽ അക്ഷാറെ ഹാർലി ഡേവിഡ്‍സണ്‍ ബൈക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാൽ ഈ വർഷമാണ് ബൈക്ക് ഇന്തോണേഷ്യലിലേക്ക് കടത്തിയത്. ആംസ്റ്റര്‍ഡാമിലെ ഗരുഡ ഫിനാന്‍സ് മാനേജറുടെ സഹായത്തോടെയാണ് ബൈക്കിന്  അക്ഷാറെ പണം നല്‍കിയത്. 
 
ബൈക്ക് കൊണ്ടുവരുന്നതിന് ഫിനാന്‍സ് മാനേജരും സഹായിച്ചതായും വിമാന കമ്പനിയിലെ മറ്റു നിരവധി ജീവനക്കാരും തട്ടിപ്പിന് കൂട്ടുനിന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു. ബൈക്ക് കടത്താൻ കൂട്ടുനിന്ന മറ്റു ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കണ്ടെത്താൻ ഇന്തോനേഷ്യൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ഇതിനോടകം തന്നെ സസ്‍പെന്‍ഡ് ചെയ്‍തതായി ഗരുഡ ചീഫ് കമ്മീഷണര്‍ സഹല ലുമ്പന്‍ ഗോള്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article