കുറഞ്ഞ വിലക്ക് ഉള്ളി വിറ്റതിന് കോൺഗ്രസ് നേതാവിന്റെ വിരലിൽ കടിച്ച് ബിജെപി പ്രവർത്തകൻ !

ശനി, 7 ഡിസം‌ബര്‍ 2019 (16:36 IST)
ഡെറാഢൂണ്‍: ഉള്ളിവില കുതിച്ചുയരുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനിടെ ബിജെപി പ്രവർത്തകൻ വിരലിന് കടിച്ചെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഉത്തരാഖണ്ഡിലെ നൈനിതാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കുറഞ്ഞ വിലയ്ക്ക് ഉള്ളിവിറ്റുകൊണ്ടായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇതിനിടെ ബിജെപി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം.
 
കുറഞ്ഞ വിലക്ക് ഉള്ളി വിറ്റ് പ്രതിഷേധിക്കുന്നതിൽ പ്രകോപിതനായി ബിനീഷ് ബിഷ്ത് എന്ന ബിജെപി പ്രവർത്തകൻ കോൺഗ്രസ് ജില്ല സെക്രട്ടറി നന്ദൻ മെഹ്റയുടെ വിരലിൽ കടിച്ചു എന്നാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'ബിഷ്ത് എങ്ങിനെയോ എന്‍റെ കൈ പിടിച്ച് വിരലിൽ കടിക്കുകയുമായിരുന്നു' മെഹ്‌റ പറഞ്ഞു
 
പൊലീസ് എത്തിയാണ് പിന്നീട് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം ജുണ്ടാക്കിയ ആൾ മദ്യലഹരിയിലായിതായി സൂചന ലഭിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. അതേസമയം പ്രശ്നമുണ്ടാക്കിയ അൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍