ചെറുപ്പത്തിൽ പ്രേതത്തെ കണ്ടിട്ടുണ്ട്, അതിനാൽ പ്രേതത്തിൽ വിശ്വാസവുമുണ്ട്: സംഭവം വിവരിച്ച് ഗാംഗുലി

Webdunia
വ്യാഴം, 9 ജൂലൈ 2020 (13:22 IST)
കൊല്‍ക്കത്ത: ചെറുപ്പത്തില്‍ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും, അതിനാൽ പ്രേതത്തിൽ തനിയ്ക്ക് വിശ്വാസമുണ്ട് എന്നും ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 48ആം ജന്മദിനത്തോട് അനുബന്ധിച്ച നടത്തിയ ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോഴാണ് പ്രേതങ്ങളോടുള്ള ഭയവും അതുണ്ടാകാനുള്ള കാരണവും ഗാംഗുലി വിവരിച്ചത്.
 
എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ സഹായത്തിനായി ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അന്ന് എനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസാണ് പ്രായം. ഒരു ഞായറാഴ്ച വൈകുന്നേരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാന്‍ വീടിന്റെ മുകളിലെ നിലയില്‍ ഇരിക്കുകയായിരുന്നു. ചായ കൊണ്ടുവരാന്‍ വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന പയ്യനോട് പറയാന്‍ അവര്‍ എന്നോട് പറഞ്ഞു. അടുക്കളയിലേക്ക് ഞാന്‍ ചെന്നപ്പോള്‍ അയാളെ അവിടെ കണ്ടില്ല. അപ്പോൾ മുകളിലെ ടെറസില്‍ പോയി നോക്കി. അവിടേയും ഉണ്ടായിരുന്നില്ല. 
 
അന്ന് വീടിന് ചുറ്റും ഏതാനും കുടിലുകള്‍ ഉണ്ടായിരുന്നു. അവിടെ നോക്കാമെന്ന് കരുതി അങ്ങോട്ട് പോയി. തിരിഞ്ഞു നോക്കിയപ്പോൾ ടെറസിന്റെ വക്കിലൂടെ അയാള്‍ അതിവേഗം ഓടുന്നതാണ് കണ്ടത്. ആറ് നിലയുള്ള കെട്ടിടമായിരുന്നു അത്. അതിലൂടെ ഓടാതെ ഇറങ്ങി വരാന്‍ പറഞ്ഞ് ഞാന്‍ അലറി വിളിച്ചു, ഫലമുണ്ടായില്ല. പിന്നെ വീട്ടുകാരോട് കാര്യം പറഞ്ഞ് അവരേയും കൂട്ടി തിരിച്ചെത്തി. അപ്പോള്‍ അയാളെ അവിടെ കണ്ടില്ല. താഴേക്ക് വീണ് പോയിട്ടുണ്ടാവാമെന്ന് ഞങ്ങള്‍ കതിയത്
 
വീടിനോട് ചേര്‍ന്ന് കുറേ പനകള്‍ ഉണ്ടായിരുന്നു. അതിനിടയിലൂടെ തിരയുമ്പോഴാണ് പനകളിലൊന്നിന്റെ ഓലയില്‍ അയാള്‍ കിടക്കുന്നത് കണ്ടത്. പിന്നെ അയാളെ താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തുകയായിരുന്നു. പിറ്റേന്ന് ആശുപത്രിയില്‍ നിന്ന് അയാള്‍ വീട്ടിലേക്ക് എത്തിയതോടെ എല്ലാവരും ഭയന്ന് ഓടാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ തന്റെ മരിച്ച്‌ പോയ അമ്മയുടെ ആത്മാവ് ദേഹത്ത് കൂടാറുണ്ട് എന്നായിരുന്നു അയാള്‍ പറഞ്ഞത്. അങ്ങനെ ചെറുപ്പത്തില്‍ തന്നെ പ്രേതത്തെ കാണാന്‍ അവസരം കിട്ടിയ വ്യക്തിയാണ് ഞാന്‍, ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article