ചെളിനിറഞ്ഞ കിണറിൽ കുടുങ്ങി ആന, ആനയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ വൈറൽ !

വെള്ളി, 25 ഒക്‌ടോബര്‍ 2019 (15:56 IST)
ചെളിനിറഞ്ഞ കിണറിൽ കുടുങ്ങിയ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് വനം വകുപ്പ് അധികൃതരും നാട്ടുകാരും. ഒഡീഷയിലെ സുന്ദർഗഢിലാണ് സംഭവം ഉണ്ടായത്. ചെളിനിറഞ്ഞ കിണറിലേക്ക് ആന വീഴുകയായിരുന്നു. കാലുകൾ ചെളിയിൽ പുതഞ്ഞതിനാൽ അനക്ക് കുഴിയിൽനിന്നും തിരികെ കയറാനായില്ല.
 
രണ്ട് മണിക്കൂറോളമാണ് ആന കിണറിൽ കുടുങ്ങി കിടന്നത്. കിണറിൽനിന്നും നിരന്തരം കയറാൻ ശ്രമിച്ച് ആന ക്ഷിണിതയായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
 
കയറും തടിയും ഉപായോഗിച്ച് ഏറെ പണിപ്പെട്ടാണ് ആനയെ കുഴിയിൽനിന്നും പുറത്തെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കുഴിയിൽനിന്നും രക്ഷപ്പെട്ട ആന കാടിനുള്ളിലേക്ക് ഓടിക്കയറുന്നത് വീഡിയോയിൽ കാണാം.

#WATCH Odisha: Forest officials & locals rescue an elephant which had fallen into a well, near Birtula village of Sundargarh district. (24.10.19) pic.twitter.com/Z0w2WMSQY4

— ANI (@ANI) October 24, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍