രജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ എത്തിക്കുന്ന പ്രവർത്തികൾക്ക് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്തെ 5,150 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ലഭ്യമാണ്. അടുത്ത വർഷം അവസാനത്തോടെ രാജ്യത്ത് ആകെയുള്ള 6500 സ്റ്റേഷനുകളിലും വൈഫൈ എത്തിക്കും.
ട്രെയിനുകളിൽ വൈഫൈ എത്തിക്കുക എന്നത് ഏറെ സങ്കീർണമാണ്. കൂടുതൽ ടവറുകൾ സ്ഥാപിക്കുകയും ട്രെയിനുകൾക്കുള്ളിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കുകയും വേണം. ഇതിനായി കൂടുതൽ നിക്ഷേപവും വിദേശ സാങ്കേതികവിദ്യയും ലഭ്യമാക്കേണ്ടത്. ട്രെയിനുകളിൽ വൈഫൈ എത്തന്നതോടെ കംപാർട്ട്‌മെന്റുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇത് തൽസമയം പൊലീസ് കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കാനും സാധിക്കും. സുരക്ഷയിൽ ഇത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും എന്നും പീയുഷ് ഗോയൽ വ്യക്തമാക്കി