അപൂർവയിനം പറക്കും പാമ്പിനെ പ്രദർശിപ്പിച്ചു; യുവവിന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ !

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (18:55 IST)
ഭുവനേശ്വർ: അപൂർവയിനം പറക്കും പാമ്പിനെ പ്രദർശിപ്പിച്ച് പണം സമ്പാദിക്കാൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. അപൂർവ ഇനത്തിൽ പെട്ട പാമ്പിനെ ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് പണം സമ്പാദിച്ചുവരികയായിരുന്നു യുവാവ്. ഇയാളിൽനിന്നും പിടിച്ചെടുത്ത പാമ്പിനെ വനത്തിൽ‌ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
 
സംഭവത്തിൽ ഭുവനേശ്വറിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമ പ്രകാരം വന്യ ജീവികളെ കൈവശം വക്കുന്നതും വിൽപ്പന നടത്തുന്നതും ഇവയെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതും കുറ്റകരമാണ്. യുവാവിനെതിരെ വനം വകുപ്പ് നിയമ നടപടി സ്വീകരിച്ചു.
 
തെക്കു കിഴക്കൻ ഏഷ്യയിലെ വനാന്തരങ്ങളിൽ കണപ്പെടുന്നവയാണ് പറക്കും പാമ്പുകൾ വീര്യം കുറഞ്ഞ വിഷമുള്ള ഈ പാമ്പുകൾ മനുഷ്യർക്ക് ഉപദ്രവകാരികളല്ല. പല്ലി, തവള, ചെറുപക്ഷികൾ എന്നിവയാണ് ഈ പാമ്പുകളുടെ പ്രധാന ആഹാരം. പാമ്പിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article