ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും കോടതി

ചൊവ്വ, 20 ഓഗസ്റ്റ് 2019 (16:31 IST)
ഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് തിരിച്ചടി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി ഹൈക്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് ഒഴിവാക്കണം എന്ന ചിദംബരത്തിന്റെ ആവശ്യവും കോടതി തള്ളി.
 
മകൻ കാർത്തി ചിദംബരത്തെ കേസിൽ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കാർത്തി ചിദംബാര പിന്നീട് ജാമ്യം നേടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ ഇന്ത്യയിലും വിദേശത്തുമായുള്ള 54 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 
 
2007ൽ കേന്ദ്ര ധനമന്ത്രി ആയിരിക്കെ ചിദംബരം 305 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ‌ക്ട്രേറ്റ് ചിദംബരത്തെയും, മകനെയും പ്രതി ചേർത്ത് കേസെടുത്തത്. ഇരുവർക്കും പുറമെ ഐഎൻഎക്സ് മീഡിയ, ഐഎൻഎക്സ് മീഡിയ ഡയറക്ടർമാരായ പീറ്റർ മുഖർജി ഇന്ദ്രാണി മുഖർജി എന്നിവരും കേസിൽ അന്വേഷണം നേരിടുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍