റാസൽഖൈമയിൽനിന്നും 40 കിലോമീറ്റർ മാറിയുള്ള ഷാം തീരത്തെ മത്സ്യ ദേവത കടാക്ഷിച്ച വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. ഒറ്റ വീശലിൽ മത്സയത്തോഴിലാളികളുടെ വലയിൽ കുടുങ്ങിയത് 50ടൺ മത്സ്യമാണ്. 50 ട്രക്കുകളിലായാണ് ലഭിച്ച മത്സ്യത്തെ കൊണ്ടുപോയത് എന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് പ്രാദേശിക തൊഴിലാളികളും മറ്റൊരു ഏഷ്യകാരനും ചേന്ന് വല കരയിലേക്ക് വലിച്ചടുപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തിനിടക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചാകരയാണ് ഇതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ വർഷം 20 ടൺ മത്സ്യം ലഭിച്ചിരുന്നു എന്ന് മത്സ്യാത്തൊഴിലാളികളിൽ ഒരാൾ വ്യക്തമാക്കി.