14 ലക്ഷം കോടി ആസ്തി, ജെഫ് ബെസോസിനെ മറികടന്ന് ഇലോൺ മസ്ക് ലോകസമ്പന്നൻ

Webdunia
വെള്ളി, 8 ജനുവരി 2021 (11:15 IST)
ആമസോൺ സിഇഒ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിൽ ഏറ്റവും വലിയ സമ്പന്നനായി ടെസ്‌ലയുടെ സ്ഥാപകനും സ്പേസ് എക്സിന്റെ സിഇഒയുമായ ഇലോൺ മസ്ക്. ടെസ്‌ലയുടെ ഓഹരി മൂല്യത്തിൽ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതോടെയാണ് ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിൽ ബെസോസിനെ മറികടന്ന് മസ്ക് ഒന്നാംസ്ഥാനത്ത് എത്തിയത്. 
 
ന്യൂയോർക്കിൽ രാവിലെ 10.15ലെ കണക്കനുസരിച്ച് 190 ബില്യൺ ഡോളറണ്, (ഏദകേശം 14 ലക്ഷം കോടി) ഇലോൺ മസ്കിന്റെ ആസ്തി. എന്നാൽ ബെസോസിന്റേത് 187.50 ബില്യൺ ഡോളറാണ്. 2017 ഒക്ടോബർ മുതൽ ബെസോസായിരുന്ന് ലോകത്തെ 500 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ വർഷം നവംബറിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക് സർക്കർബർഗിനെ ഇലോൺ മസ്ക് മറികടന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article