രാജ്യത്ത് വാക്സിൻ വിതരണം ഇന്ന് ആരംഭിയ്ക്കും: വിതരണം പൂനെയിലെ സെൻട്രൽ ഹബ്ബിലെത്തിച്ച്

വെള്ളി, 8 ജനുവരി 2021 (08:53 IST)
രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ഇന്ന് ആരംഭിയും. പൂനെയിൽനിന്നും വിമാനമാർഗമാണ് വാക്സിൻ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എത്തിയ്ക്കുക. പൂനെയിലെ സെൻട്രൻ ഹബ്ബിൽ എത്തിച്ച ശേഷം അവിടെനിന്നും ഡല്‍ഹി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയെ സബ് സെന്ററുകളിലേയ്ക്ക് വിമാന മാർഗം കൊണ്ടുപോകും. തുടർന്നാണ് 37 വിതരണ കേന്ദ്രങ്ങളിലേയ്ക്ക് വാക്സിൻ എത്തിയ്ക്കുക. 
 
വാക്സിൻ വിതരണത്തന്ന് മുന്നോടിയായി നേരത്തെ ഡ്രൈ റൺ നടത്താത്ത സംസ്ഥാനങ്ങളിളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിനേഷൻ ഡ്രൈ റൺ നടക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ഡ്രൈറണ്‍ നടത്തുന്നത്. വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിയ്ക്കും എന്ന് മനസിലാക്കുന്നതിനാണ് ഡ്രൈ റൺ നടത്തുന്നത്. ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ ഡ്രൈറൺ നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍