കാപ്പിറ്റോൾ കലാപം അതിഹീനമായ പ്രവർത്തി: പുതിയ സർക്കാർ ജനുവരി 20ന് അധികാരത്തിലെത്തുമെന്ന് ട്രംപ്

വെള്ളി, 8 ജനുവരി 2021 (07:22 IST)
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റിൽ തന്റെ അനുകൂലികൾ നടത്തിയ കലാപത്തെ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞ് ഡോണൾഡ് ട്രംപ് ആക്രമണം അതിഹിനമായ പ്രവർത്തി എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഗോൺഗ്രസ്സ് അംഗീകരിച്ച ജോ ബൈഡന്റെ വിജയം അംഗീകരിയ്ക്കാനും ട്രംപ് തയ്യാറായി. പുയിയ സർക്കാർ ജനുവരി 20 ന് അധികാരമേൽക്കും എന്നും ട്രംപ് പറഞ്ഞു,
 
ആക്രമണം ഉണ്ടായ ഉടനെ തന്നെ ആക്രമികളെ നേരിടാൻ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. അമേരിക്കയെ പ്രതിനിധീകരിയ്ക്കുന്നവരല്ല ആക്രമണത്തിന് പിന്നിൽ. ഞാൻ നിയമപരമായാണ് മുന്നോട്ടുപോയത്. എപ്പോഴും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കൻ ജനാധിപത്യത്തെ സംരക്ഷിയ്ക്കാനാണ് താൻ ശ്രമിച്ചത്. എന്നും ട്രംപ് പറഞ്ഞു. അതേസമയം കലാത്തിൽ മരണം ആഞ്ചായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് ഒടുവിൽ മരിച്ചത്. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കാപ്പിറ്റോൾ പൊലീസ് മേധാവ് സ്റ്റീഫൻ സണ്ട് രാജിവച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍