ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നും കണ്ടാൽ എങ്ങനെയിരിക്കും, കണ്ടുനോക്കൂ !

ശനി, 24 ഓഗസ്റ്റ് 2019 (19:59 IST)
ഭൂമി സൂര്യനുചുറ്റും കറങ്ങുകയാണ് എന്നും അതിനാലാണ് രാവും പകലും ഉണ്ടാകുന്നത് എന്നും നമുക്കറിയാം എന്നാൽ ഭൂമി കറങ്ങുന്നത് നമുക്ക് അനുഭവപ്പെടാറില്ല. കണ്ണുകൾകൊണ്ട് ഭൂമി കറങ്ങുന്നത് ഭൂമിയിൽനിന്നും കാണാൻ സാധിക്കുകയുമില്ല. എന്നാൽ ഭൂമി കറങ്ങുന്നതിന്റെ ഭൂമിയിനിന്നു തന്നെ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.
 
ആസ്ട്രോണമി ഫൊട്ടോഗ്രാഫറായ ആര്യ നിരെൻ‌ബെർഗ് പകർത്തിയ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. 2017ൽ പുറത്തുവിട്ട വീഡിയോ ആണ് ഇത്. എന്നാൽ ചിലർ ദൃശ്യം വീണ്ടും ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
 
സോണി എ7എസ് 2 ക്യാമറയിൽ കാനോൺ 24–70 എംഎം എഫ്2.8 ലെൻസ് ഉപയോഗിച്ച് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സഞ്ചരപഥം ട്രാക്ക് ചെയ്യുന്ന ഇക്വട്ടോറിയൽ ട്രാകിങ് മൗണ്ടിന്റെ സഹായത്തോടെയാണ് ഈ ദൃശ്യം പാകർത്തിയിരിക്കുന്നത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്ന രീതിയിൽ മൗണ്ട് കറങ്ങുന്നതോടെയാണ് ദൃശ്യത്തിൽ ഭൂമിയുടെ കറക്കം അനുഭവപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍