റായ്‌പുർ: ചത്തുപോയ മുതലയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കുകയാണ് ഈ ഗ്രമവാസികൾ ഛത്തീസ്ഗഡിലെ ഭവമൊഹത്ര എന്ന ഗ്രാമത്തിലാണ് മുതലക്ക് വേണ്ടി ക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിനായുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഗ്രാമത്തിലെ കുളത്തിൽ ജിവിച്ചിരുന്ന 130 വയസുണ്ടയിരുന്ന മുതല ഇനി ഈ ഗ്രാമത്തിലെ ദൈവമാകും.
ഗ്രാമത്തിലെ ആചാരപ്രകാരം മുതലയുടെ ശരീരം സംസ്കരിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. മനുഷ്യനെ ആക്രമിക്കാതിരുന്ന മുതല വിശുദ്ധ ആത്മാവാണ് എന്നണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. നർമ്മദാ ദേവിയുടെയും മുതലയുടെയും വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. ഇപ്പോൾ തന്നെ നിരാവധി ആളുകൾ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിത്തുടങ്ങി.