പൂച്ചയെയും 'നായരാ'ക്കി പത്രപരസ്യം; പൂച്ചകളെകൊണ്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കി നമുക്ക് പൊളിക്കണം’; പത്രപരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയ ട്രോള്‍

Webdunia
ഞായര്‍, 26 മെയ് 2019 (18:12 IST)
ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ചുഞ്ചു നായരെ ഒടുവില്‍ കണ്ടെത്തി. ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ഒന്നാം ചരമ വാര്‍ഷിക പരസ്യമാണ് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
 
ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ആറാം പേജിലാണ് പരസ്യമുള്ളത്. ചുഞ്ചുവിന്റെ ചരമവാര്‍ഷികത്തിന്റെ പരസ്യം നല്‍കിയിരിക്കുന്ന മുംബൈ മലയാളികളാണ്. മോളൂട്ടി നിന്നെ ഞങ്ങള്‍ക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറയുന്ന പരസ്യത്തില്‍ അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, സ്‌നേഹിക്കുന്ന എല്ലാവരും എന്നാണ് പറഞ്ഞിരിക്കുന്നത്.
 
അതേസമയം പൂച്ചയുടെ പേരിനൊപ്പമുള്ള വാലാണ് എല്ലാവരുടെയും ശ്രദ്ധ ഈ പരസ്യത്തിലേക്ക് എത്തിച്ചത്. ഒട്ടനവധി പേര്‍ ഈ പരസ്യം ഷെയര്‍ ചെയ്യുകയും നായര്‍ പൂച്ചയെന്ന് പരിഹസിക്കുകയും ചെയ്തു. ഒട്ടനവധി ട്രോളുകളാണ് ചുഞ്ചു നായരെക്കുറിച്ച് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇത് ആരോ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും വാര്‍ത്ത പരന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article