ഗൽവാൻ സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന: പേരുകൾ പുറത്തുവിട്ടു

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (09:13 IST)
ഡൽഹി: ഇന്ത്യ-ചൈന ബന്ധം വഷളാക്കിയ ഗൽവാൻ സംഘർഷത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടാതായി സമ്മതിച്ച് ചൈന. എന്നാൽ സംഘർഷത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടതായാണ് ചൈന വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ഇവരുടെ പേരുകൾ പുറത്തുവിട്ടു. കൊല്ലപ്പെട്ട സൈനികർക്ക് മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗൽവാൻ സംഘർഷത്തിൽ ചൈനീസ് ഭാഗത്ത് നിരവധി സൈനികർ കൊല്ലപ്പെട്ടതായും ചൈനയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും അമേരിക്ക റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു എങ്കിലും ഇത് അംഗീകരിയ്ക്കാൻ ചൈന തയ്യാറായിരുന്നില്ല. 20 ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യുവരിച്ച സംഘർഷത്തിൽ 48 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗൽവാൻ സംഘർഷത്തിൽ ആൾനാശമുണ്ടായതായി ആദ്യമായാണ് ചൈന സമ്മതിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article