ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരും, ഇന്ത്യയ്ക്ക് പരമ്പര എളുപ്പം നേടാനാവില്ല: കാരണങ്ങൾ ഇവ

വ്യാഴം, 18 ഫെബ്രുവരി 2021 (20:37 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ അനായാസം വിജയിച്ചുവെങ്കിലും മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് മുന്‍ വിക്കറ്റ് കീപ്പറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കിരണ്‍ മോറെ. 
 
മൂന്നാം മത്സരം പിങ്ക് ബോൾ ടെസ്റ്റാണ്.പിങ്ക് ബോള്‍ ഒരുപാട് സ്വിങ് ചെയ്യുന്നതാണ്. അതിനാൽ തന്നെ പേസർമാരുടെ സാന്നിധ്യം ഇംഗ്ലണ്ടിന് കരുത്ത് നൽകും.പിങ്ക് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു മികച്ച സീം ബൗളര്‍മാരുണ്ട്. നമുക്കും മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ ടെസ്റ്റിൽ നിന്നും വ്യത്യസ്‌തമായി ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും.കിരൺ മോറെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍