സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറായ സൗമ്യയെ കഴുത്തറത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് ലൈജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ലൈജു ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിസ്ചാർജ് ചെയ്ത ശേഷം ലൈജുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കത്തികൊണ്ട് കഴുത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു സൌമ്യയുടെ മരണത്തിന് കാരണമെന്ന് ആശുപത്രി അധിക്രതർ അറിയിച്ചു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ടയിൽ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യാനായിരുന്നു ലൈജുവിന്റെ ശ്രമം.
ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ നടന്നെന്ന് കരുതുന്ന കൊലപാതകം അടുത്ത ദിവസം പകലാണ് പുറംലോകമറിയുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ അമ്മയെ കാണാതെ വന്നപ്പോൾ മകൻ ആരോൺ സൌമ്യയുടെ അമ്മയെ ഇക്കാര്യം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
കിടപ്പുമുറിയുടെ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനാൽ അരോണിന് പുറത്തിറങ്ങാൻ പറ്റിയില്ല. പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ലെന്നും തനിക്കു വിശക്കുന്നുവെന്നും കുട്ടി സൗമ്യയുടെ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞു. സൗമ്യ ജോലിക്കു പോയിക്കാണുമെന്ന് കരുതി ലൈജുവിന്റെ ഫോണിലേക്ക് സൗമ്യയുടെ അമ്മ വളിച്ചപ്പോള്‍ നിങ്ങളുടെ മകളെ താന്‍ കൊന്നുവെന്നായിരുന്നു ലൈജുവിന്റെ വെളിപ്പെടുത്തല്‍.
ഇതോടെ ഷീലയും ഭര്‍ത്താവ് ജോസഫും കാറില്‍ അപ്പോൾ തന്നെ സ്ഥലത്തെത്തിയെങ്കിലും മുറി പുറത്ത് നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോളാണ് മരിച്ച് മരവിച്ചു കിടക്കുന്ന മകളെയും കൈത്തണ്ട മുറിച്ച് കിടക്കുന്ന ലൈജുവിനേയും കണ്ടത്.
ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്. ഞരമ്പുമുറിച്ചു രക്തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു.