ഇക്കൂട്ടത്തില്‍ എന്റെ മകളും ഉള്‍പ്പെടും; കാസ്‌റ്റിംഗ് കൗച്ച് വിവാദത്തില്‍ തുറന്നടിച്ച് കമല്‍ഹാസന്‍
ബുധന്‍, 25 ഏപ്രില്‍ 2018 (15:36 IST)
സിനിമാ ലോകത്തെ കാസ്‌റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍.
കാസ്‌റ്റിംഗ് കൗച്ചിന്റെ പേരിലുള്ള വിവാദങ്ങളും പ്രസ്താവനകളും സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മകള്‍ ഉള്‍പ്പെടയുള്ള സ്‌ത്രീകളുടെ അവസരങ്ങള്‍ കുറയ്‌ക്കാന്‍ മാത്രമെ ഉപകരിക്കു. ചൂഷണങ്ങളെ എതിര്‍ക്കാനും തള്ളിപ്പറയാനും സ്‌ത്രീകള്‍ക്ക് അവകാശമുണ്ടെന്നും കമല്‍ പറഞ്ഞു.
കാസ്‌റ്റിംഗ് കൗച്ച് ഗുണമുള്ള ഏര്‍പ്പാടാണെന്ന് ആരും പറയില്ല. അങ്ങനെ പറയുകയും ആ രീതിയെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്ക് എതിരായിരിക്കും. ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനൊപ്പം ഇങ്ങനെ ലഭിക്കുന്ന അവസരങ്ങള്‍ വേണ്ടെന്ന് പറയാനും സ്‌ത്രീകള്‍ക്ക് കഴിയണമെന്ന് കമല്‍ പറഞ്ഞു.
കാസ്‌റ്റിംഗ് കൗച്ചിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയേക്കുറിച്ചും കമല്‍ നിലപാടറിയിച്ചു. ഇത് രാഷ്ട്രീയത്തിലെ മറ്റൊരു അഴിമതിയാണെന്നും ഇതിനെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.