വേവിയ്ക്കേണ്ട, ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടുവച്ചാൽമതി; പ്രത്യേകതരം അരി വിളവെടുത്ത് കർഷകൻ

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (08:58 IST)
ഹൈദെരാബാദ്: അരി വേവുകൂടുതലാണ് എന്ന പരാതി ഇനി വേണ്ട, കാരണം, ഈ അരി അടുപ്പത്ത് വച്ച് വേവേയ്ക്കുകയേ വേണ്ട. 15 മിനിറ്റ് ചൂടുവെള്ളത്തിൽ ഇട്ടുവച്ചാൽ വേവുന്ന പ്രത്യേകതരം അരി വിളവെടുത്തിരിയ്ക്കുകയാണ് തെലങ്കാനയിലെ കർഷകൻ. കരീംനഗർ സ്വദേശിയായ ഗർല ശ്രീകാന്ത് എന്ന യുവ കർഷകനാണ് ബോക സൗൽ എന്ന പ്രത്യേക നെല്ലിനെ വിളവെടുത്തത്. അസമിൽ കൃഷിചെയ്ത് വിജയിച്ച നെല്ലാണ് ബോക സൗൽ എന്നത്. 10.73  ശതമാനം ഫൈബറും, 6.8 ശതമാനം പ്രോട്ടീനും അടങ്ങിയിട്ടുള്ള ഈ നെല്ല് അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൃഷിചെയ്യുന്നത്. രാസവളങ്ങൾ ഉപയോഗിച്ചാൽ വളരില്ല എന്നതിനാൽ ജൈവ വളം ഉപയോഗിച്ചാണ് ഈ ഇനം നെല്ല് കൃഷി ചെയ്യുക. അതേസമയം ബോക്ക സൗൽ ദഹനവ്യവസ്ഥയെ എങ്ങനെ ബാധിയ്ക്കും എന്ന് അറിയാൻ ഗവേഷണങ്ങൾ ആരംഭിച്ചതായി കൃഷി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article