ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണന്‍ സിനിമാ താരങ്ങളായ മമ്മുട്ടിക്കും, ഫഹദ് ഫാസലിനും എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ വിവാദത്തിന് തിരികൊളുത്തി മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്തു.
മമ്മൂട്ടിക്ക് എന്താ ഇപ്പോള്‍ നാവിറങ്ങിപോയോ എന്ന ചോദ്യവുമായി രംഗത്തു വന്നിരിക്കുന്നത് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ്. പോസ്റ്റിന്റെ പൂർണരൂപം:
'സഖാവ് മമ്മൂട്ടിക്കെന്തേ നാവിറങ്ങിപോയോ.......?
ശ്രീലങ്കയിൽ നടന്ന മത ഭീകരവാദത്തിൽ കൊല്ലപ്പെട്ട മുന്നൂറിലധികം പേരുടെ ദാരുണ മരണത്തിൽ ഇടത് സഹയാത്രികർ മമ്മൂട്ടിയും, ഫഹദ് ഫാസിലും എന്ത് അപലപിക്കും എന്നറിഞ്ഞാൽ കൊള്ളാമെന്നു ഡോ. കെ.എസ് രാധാകൃഷ്ണൻ ജീ ചോദിച്ചപ്പോൾ അഴിഞ്ഞു വീണ മതേതര മൂടുപടം ഓരോ ദിനം കഴിയുംതോറും പൂർവ്വാധികം ശോഭയോടെ തെളിഞ്ഞു വരുന്നു. കാസർകോടും, പാലക്കാടും അടക്കം നടന്ന എൻ.ഐ.എ റെയ്ഡും, തുടർന്നുള്ള അറസ്റ്റും, പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളും നാടറിയുമ്പോൾ ചിലത് വിവരിക്കാതെ തരമില്ല.
ശ്രീലങ്കയിൽ ഇസ്ലാമിക ഭീകരർ നടത്തിയ സ്ഥോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത് ഒന്നും രണ്ടും റെയ്ഡുകൾ അല്ല, മറിച്ചു ഇരുന്നൂറിൽ അധികമായി ഇന്നും തുടരുന്നു. ഇതിൽ തന്നെ നൂറിനടുത്തു ആളുകൾ നിരീക്ഷണത്തിലും. ഇവിടെയാണ് ശ്രീ കെ.എസ്.രാധാകൃഷ്ണൻ ജീ ഉന്നയിച്ച ചോദ്യം പ്രസക്തമാവുന്നത്. ലോകം ആദരിക്കുന്ന ഭാരതത്തെ നയിക്കുന്ന സാക്ഷാൽ ശ്രീമാൻ നരേന്ദ്ര മോദി ജിയും, ഭാരത പ്രസിഡന്റും അടക്കം നിരവധിപേർ ആർ.എസ്.എസ് എന്ന മഹാ സംഘടന വഴി വളർന്നു വന്നവർ എന്നിരിക്കെ 2007ൽ നടന്ന ഇടത് യുവജന പ്രസ്ഥാനം ഡി.വൈ.എഫ്.ഐ യുടെ ദേശീയ സമ്മേളനത്തില്‍ ശ്രീ മമ്മൂട്ടി ഉഛരിച്ച വാക്കുകൾ ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.
ഡി.വൈ.എഫ്.ഐ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നെങ്കിൽ സംഘപരിവാർ ഫാസിസം ഇന്ത്യയിൽ ഉണ്ടാകുമായിരുന്നില്ലെന്ന് ഉറക്കെ പ്രസംഗിച്ച ശ്രീ മമ്മൂട്ടിയെ ഇന്ന് കാത്തിരിക്കുന്നത് അന്നത്തെ ചോദ്യത്തിന് കാലത്തിന്റെ മറുപടി പറയാനുള്ള അവസരം തന്നെ. ഭാരതം ഒന്നടങ്കം സാക്ഷാൽ മോദി ജിയുടെ കരങ്ങളിൽ സുരക്ഷിതമായിരിക്കെ, സകല മത ഭീകരർക്കും ഭാരതത്തിന്റെ മണ്ണിൽ സ്ഥാനം ഇല്ല എന്നിരിക്കെ, ആർ.എസ്.എസ്സിലൂടെ വളർന്നു വന്നവർ എത്ര ശക്തരായ ലോക നേതാക്കൾ ആവുന്നു എന്നു വിളിച്ചോതുമ്പോൾ ചോദിക്കട്ടെ ശ്രീമാൻ മമ്മൂട്ടീ.....
കേരളം എന്ന ദൈവത്തിന്റെ നാട്ടിൽ നടക്കുന്ന മത ഭീകരവാദ കൂട്ടികൊടുപ്പിന് താങ്കൾക്കെന്തുണ്ട് ഉത്തരം....?
ശക്തമായ കേന്ദ്ര ഇന്റലിജൻറ്‌സ് സംവിധാനവും, എൻ.ഐ. എ ഉദ്യോഗസ്ഥരും കേരളത്തിന്റെ മുക്കിലും മൂലയിലും കമ്മ്യൂണിസത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന മത ഭീകരരെ ഒന്നൊന്നായി പിടികൂടുമ്പോൾ എന്തുണ്ട് താങ്കൾക്ക് പറയാൻ.....?
ലോകം മുഴുവൻ ആർ.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ മേന്മ കണ്ടറിഞ്ഞു, കൊണ്ടറിഞ്ഞു അതു മാതൃകയാക്കുമ്പോൾ, ലോകം ആദരിക്കുമ്പോൾ ന്യൂനപക്ഷം എന്ന മറവിൽ ഭാരതത്തിന്റെ ഉപ്പും ചോറും തിന്നു ജനിച്ച നാടിനെ ഒറ്റുന്ന മുസ്ലിം ഭീകരതയോടോ, ആർ.എസ്.എസ് എന്ന മൂല്യാധിഷ്ഠിത ധർമ്മ സംഘടനയോടോ താങ്കളുടെ ആഭിമുഖ്യം....?