ജൂനിയർ എ ആർ റഹ്‌മാൻ, മകനൊപ്പം കി ബോർഡ് വായിച്ച് സംഗീത ചക്രവർത്തി !

ബുധന്‍, 23 ഒക്‌ടോബര്‍ 2019 (15:58 IST)
ലോകത്തെ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീത സംവിധായകനാണ് നമ്മുടെ സ്വന്തം എ ആർ റഹ്‌മാൻ. എആർആർ എന്നത് സംഗീതത്തിലെ ഒരു ബ്രാൻഡാണ്. പുറത്തിറക്കുന്ന ഓരോ പാട്ടും ഹിറ്റാക്കുന്ന റഹ്‌മാൻ അടുത്ത തലമുറയിലേക്കും തന്റെ സംഗീതം പകർന്നു നൽകുകയാണ്. എ ആർ റഹ്‌മാനും മകനും ഒരുമിച്ച് കീ ബോർഡ് വായിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
 
എ ആർ റഹ്‌മാൻ തന്നെയാണ് മകനൊപ്പം കീ ബോർഡ് വായിക്കുന്നതിന്റെ വീഡിയോ ഫെയ്സ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ജാമിങ് വിത്ത് എ ആർ അമീൻ' എന്ന ഹാഷ്‌ടാഗോടെയാണ് റഹ്‌മാൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താനും സംഗീത വഴിയിൽ തന്നെയെന്നത് റഹ്‌‌മാന്റെ മകൻ അമീൻ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. റഹ്‌മാൻ സംഗീതം നൽകിയ 'ഒകെ ജാനു' എന്ന സിനിമയിൽ അമീൻ പാടിയ മൗലയ സല്ലിം എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. റഹ്‌മാൻ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരംകൊണ്ട് നിരവധി പേരാണ് കണ്ടത്.       

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍