പൂർണ സൂര്യഗ്രഹണം, മൂന്ന് മിനിറ്റ് രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രതിഭാസം ഏറ്റവും വ്യക്തമായി കാണാനാവുക കൽപ്പറ്റയിൽ

Webdunia
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (17:29 IST)
വയനാട്ടിലെ കൽപ്പറ്റയെ കുറിച്ചാണ് ഇപ്പോൾ ശാസ്ത്രജ്ഞർ സംസാരിക്കുന്നത്. അതിന് കാരണവുമുണ്ട്. ഇരുപത്തിമുന്ന് ദിവസങ്ങൾ കഴിഞ്ഞാൽ പൂർണ സൂര്യഗ്രഹണം സംഭവിക്കും. ഇത് ലോകത്തിൽ ഏറ്റവും വ്യക്തമായി കാണാനാവുക കൽപ്പറ്റയിലാണ്. പൂർണഗ്രഹണം സംഭവിക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ രേഖാംശ വിവരങ്ങൾ കൽപ്പറ്റയെയാണ് സൂചിപ്പിക്കുന്നത്.
 
മുന്ന് മിനിറ്റ് രണ്ട് സെക്കൻഡ് നേരത്തേക്ക് മാത്രമാണ് ചന്ദ്രൻ പൂർണമായും സൂര്യനെ മറയ്ക്കുക. ഡിസംബർ 26ന് രാവിലെ 8.05ന് ഗ്രഹണം ആരംഭിക്കും, 9.27ന് കൽപ്പറ്റക്ക് മുകളിൽ എത്തുമ്പോഴാണ് ചന്ദ്രൻ സൂര്യനെ പൂർണമായും മറക്കുക. ഈ സമയം സൂര്യന് ചുറ്റുമുണ്ടാകുന്ന അപൂർവ തീവലയത്തിന്റെ കാഴ്ച കൽപ്പറ്റയിലാണ് ഏറ്റവും വ്യക്തമായി കാണാനാവുക.
 
പൂർണഗ്രഹണ സമയത്ത് സൂര്യന് പിന്നിലെ നക്ഷത്രങ്ങളെ കാണാനാകും എന്നതിനാൽ സൂര്യനെ കുറിച്ച് പഠനം നടത്തുന്ന വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെയുള്ള ഗവേഷകർ കൽപ്പറ്റയിലെത്തും.  സൂര്യന്റെയും മറ്റു നക്സത്രങ്ങളുടെയും പ്രകാശത്തിന്റെ സഞ്ചരപഥം മനസിക്കാൻ പൂർണഗ്രഹണ സമയത്ത് സാധിക്കും എന്നാണ് ഗവേഷകർ  പറയുന്നത്.സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി ശാസ്ത്രസാഹിത്യ പരിശത്ത് ഉൾപ്പടെയുള്ള സംഘടനകൾ പ്രത്യേക പരിപാടികളും ഡിസംബർ 26ന് വയനാട്ടിൽ നടത്തും. 

അനുബന്ധ വാര്‍ത്തകള്‍

Next Article