രണ്ട് മക്കളെയും ഒരേ കയറിന്റെ രണ്ടറ്റങ്ങളിൽ കെട്ടിത്തൂക്കി കൊന്നു, കാരണം വ്യക്തമാക്കാതെ അമ്മ

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (15:36 IST)
ന്യുപെൻസെൽ‌വാനിയ: രണ്ട് മക്കളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. അമേരിക്കയിലെ പെൻസെൽ‌വാനിയ ആൽബനി ടൌൺഷിപ്പിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. ലിസ സിൻഡെ എന്ന 36 കാരിയാണ് എട്ടും, നാലും വയസുള്ള രണ്ട് കുട്ടികളെ ഒരു കയറിന്റെ രണ്ട് അറ്റങ്ങളിലായി കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്.
 
കൊലപാതകത്തിന് പിന്നിലെ കാരണം എന്തെന്ന് ഇതുവരെ ഇവർ പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. സെപ്തംബർ 23നാണ് കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിൻഡേ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 
എട്ട് വയസുകാരനായ മൂത്ത കുട്ടി സ്കൂളിൽനിന്നും മറ്റു കുട്ടികൾ കളിയാക്കിയതിന്റെ നിരാശയിലായിരുന്നുവെന്നും നാലു വയസുകാരിയായ സഹോദരിക്ക് ഇതിൽ സഹോദരനോട് അനുകമ്പയുണ്ടായുന്നുവെന്നമാണ് സിൻൽഡെ അന്ന് പൊലീസിന് മൊഴി നൽകിയത്. എന്നാൽ അന്വേഷണത്തിൽ സംഭവം കൊലപാതകമാണ് എന്ന് വ്യക്തമാവുകയായിരുന്നു.
 
കുട്ടികളെ എങ്ങനെ കെട്ടിത്തൂക്കിയും, കാർബൺ മോണോക്സൈഡ് ഉപയോഗിച്ചും കൊലപ്പെടുത്താം എന്ന് യുവതി ഇന്റെർനെറ്റിൽ തിരഞ്ഞിരുന്നതായും പൊലീസിന് വ്യക്തമായി. എട്ടുവയസുകാരനെ മറ്റു സഹപാഠികൾ കളിയാക്കിയിരുന്നു എന്ന വാദം സ്കൂൾ അധികൃതർ തള്ളുകയും ചെയ്തു. സന്തോഷത്തോടെയാണ് കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തിയത് എന്ന് ദൃശ്യങ്ങളിൽനിന്നും വ്യക്തമായിരുന്നു. ഇതോടെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍