2020 നിങ്ങൾക്കെങ്ങനെ? അറിയാം 4 നാളുകളുടെ ഫലം

എസ് ഹർഷ
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (16:30 IST)
2020 ഇങ്ങടുത്തെത്തി. അടുത്ത വർഷം നിങ്ങൾക്കെങ്ങനെയാണെന്ന് നോക്കാം. അശ്വതി, ഭരണി, കാർത്തിക, രോഹിണി എന്നീ നാളുകളിലുള്ളവർക്ക് അടുത്ത വർഷം എങ്ങനെയാണെന്ന് നോക്കാം.
 
അശ്വതി:
 
ആരോഗ്യം, തൊഴിൽ, ധനം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ആശ്വാസകരമായ മാറ്റം അനുഭവപ്പെടും. വിദേശത്തോ മറ്റിടങ്ങളിലോ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാട്ടിൽ തിരിച്ചെത്തി സൌകര്യപ്രദമായ ജോലി ചെയ്യാൻ സാഹചര്യം ഒത്തുവരും. പുതിയ സൌഹൃദങ്ങൾ ഉണ്ടാക്കും. ഇവ ജീവിതത്തിൽ ഉപകാരപ്പെടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അനിഷ്ടതകൾ അകലും. പ്രണയവിവാഹത്തിനു ശുഭപര്യവസാനം. 
 
ഭരണി :
 
ജീവിതത്തിനു അടിത്തറയുണ്ടാക്കാൻ കഴിയും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. തൊഴില്പരമായി ദൂർഘദൂരയാത്രകൾ ചെയ്യേണ്ടതായി വരും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. രോഗസംബന്ധമായ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. പ്രണയബന്ധങ്ങളിൽ അനുകൂല മറുപടി ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള  പ്രവേശനം ലഭിക്കും. 
 
കാർത്തിക: 
 
എല്ലാ കാര്യത്തിലും ശ്രദ്ധയോടെ മാത്രം ഇടപെടുക. സുഹൃത്തുക്കളിൽ നിന്നും വിഷമകരമായ അനുഭവങ്ങൾ ഉണ്ടാകും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ  വിജയിക്കുവാൻ സാധിക്കും. അന്യരെ വിശ്വസിക്കാം. ചതിക്കില്ല. ന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. ബിസിനസിൽ ശ്രദ്ധ പുലർത്തണം. പണം കൈയിൽ നിൽക്കാൻ സാധ്യത കുറവ്. വരവിനേക്കാൾ ചിലവാണ് കൂടുതലും ഉണ്ടാവുക. കാർഷികമേഖലയിൽ  നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവ ഉണ്ടായേക്കാം.
 
രോഹിണി :
 
വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. പഠനത്തിൽ അലസത ഉണ്ടാവാനിടയുണ്ട്. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article