ടാറ്റു കുത്തുന്നതിലൂടെ ശരീരത്തിലെത്തുന്നത് വിഷം? !

ചിപ്പി പീലിപ്പോസ്

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (15:52 IST)
ശരീരത്തില്‍ ടാറ്റു കുത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പല തരത്തിലുള്ള ടാറ്റുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന കാര്യം പലർക്കും അറിയില്ല. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങൾ പോലും പറയുന്നത്. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമത്രേ. 
 
ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ട് ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ഘടകമാണ് . ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പെയിന്റുകളുടെ നിര്‍മാണത്തിലും ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാറുണ്ട്.
 
ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പല പഠനങ്ങളും പറയുന്നു. ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍