ഇവനെ സൂക്ഷിക്കണം, 30 പ്രാവശ്യം മലക്കംമറിഞ്ഞ് ഒരു മിടുക്കൻ, വീഡിയോ !

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (16:04 IST)
ചെറുപ്പത്തിൽ ഒരുപാട് കുസൃതികൾ ഒപ്പിച്ചിട്ടുള്ളവരാണ് നമ്മൾ എന്ന് പറയുന്നവരാണ് മിക്കവരും. എന്നാൽ ഇത്തരത്തിലുള്ള കുസൃതികൾ നമ്മൾ ചെയ്തിട്ടുണ്ടാകില്ല. കുസൃതിയും കഴിവും ഒത്തുചേർന്നാൽ അതൊരു വല്ലാത്ത കോമ്പിനേഷനായി മാറും. ഒരു പയ്യൻ മലക്കം മറിഞ്ഞത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ
 
ഒന്നും രണ്ടുമല്ല അടുപ്പിച്ച് മുത്തത് തവണയാണ് ഈ മിടുക്കൻ മലക്കം മറിഞ്ഞത് അതും യാതൊരു അപാകതകളും കൂടാതെ. ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന് അമ്പരപ്പോടെ ചോദിക്കുകയാണ് വീഡിയോ കണ്ട ആളുകൾ. ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ തരംമായി മാറിയിരിക്കുകയാണ്.
 
ആരാണ് ഈ അഭ്യാസി എന്നോ എപ്പോഴാണ് ഈ വീഡിയോ പകർത്തിയത് എന്നോ വ്യക്തമല്ല. വിഡിയോ പലരും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന് ടാഗ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിഭകൾ ഇന്ത്യയുടെ കായിക രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. കൊൽക്കത്തയിലെ രണ്ട് സ്കൂൾ വിദ്യാർത്തികൾ റോഡിൽവച്ച് ജിംനാസ്റ്റിക് പ്രകടനം നടത്തിയത് തരംഗമായതിന് പിന്നാലെയാണ് ഒരു മിടുക്കന്റെ പ്രകടനം കൂടി ലോക ശ്രദ്ധയാർജ്ജിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article