അക്കൗണ്ടില്‍ പണമെത്തിയാല്‍ സാധനം റെഡി, ഇടപാട് ഹോട്ടലുകളില്‍ വെച്ച്; അശ്വതിയുടെ മയക്കുമരുന്ന് കച്ചവടം അധോലോക മാതൃകയില്‍

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (15:38 IST)
ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്‌റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്നുകള്‍ കൈമാറിയിരുന്നത് നടിയെന്ന താരപരിവേഷം ഉപയോഗിച്ച്.

കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനെയാണ് ആവശ്യക്കാരെ നടി കണ്ടെത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പറഞ്ഞുറപ്പിച്ച തുക ബാങ്ക് അക്കൌണ്ടിലെത്തിയാല്‍ ആവശ്യക്കാരോട് ഹോട്ടലുകളില്‍  അല്ലെങ്കില്‍ ബേക്കറികളില്‍ എത്താന്‍ അശ്വതി ആവശ്യപ്പെടും. ഇവിടെ വെച്ചാണ് ചെറിയ പായ്‌ക്കറ്റുകളിലാക്കി മയക്കുമരുന്ന് കൈമാറിയിരുന്നത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ നടിയുടെ ഇടപാടുകാരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് അശ്വതിക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡ്രൈവറായ ബിനോ ഏബ്രഹാമിനെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്.  

നടിയുടെ ഫ്ലാറ്റില്‍ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാര്‍ട്ടികളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനേ തുടര്‍ന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കി ഇവരെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article