വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു; പെണ്‍കുട്ടി ആശുപത്രിയില്‍
ബുധന്‍, 19 ഡിസംബര്‍ 2018 (14:51 IST)
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. നാല് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. തലയ്‌ക്കു പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്‌ച വൈകിട്ടാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സ്‌കൂട്ടറില്‍ കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന യുവതിയെ രണ്ടു പേര്‍ വഴിയില്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന് ഇവര്‍ യമുനാ നദിക്ക് സമീപം ഒഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയെ എത്തിച്ച് ബലാത്സംഗം ചെയ്‌തു.
ഇവര്‍ക്ക് പുറമെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന രണ്ടു പേരും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പീഡനത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഒരു യാത്രക്കാരന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടി ആക്രമണത്തിന് ശേഷം വീട്ടിലെത്തിയത്.
ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും ഉടന്‍ തന്നെ ഇവര്‍ കസ്‌റ്റഡിയിലാകുമെന്നും പൊലീസ് പറഞ്ഞു.