നടി അക്രമിക്കപ്പെട്ട കേസിൽ വനിതാ ജഡ്ജിയെ നിയോഗിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; അതൃപ്‌തിയറിയിച്ച് എഡിജിപി

ചൊവ്വ, 26 ഫെബ്രുവരി 2019 (08:56 IST)
നടി അക്രമിക്കപ്പെട്ട കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പെരുമ്പാവൂർ സിഐ ബൈജു പൗലോസിനെ കോഴിക്കോട് പന്തീരാങ്കാവിലേക്ക് സ്ഥലം മാറ്റിയത്.

ബൈജു പൗലോസിനെ സ്ഥലം മാറ്റിയ നടപടിയില്‍ എഡിജിപി സംസ്ഥാന പൊസ്ലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയെ വിമര്‍ശനം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്കും കടുത്ത ആശങ്കയുണ്ടെന്നാണ് അറിയുന്നത്.

കേസിന്റെ ഏകോപനത്തിനായി ബൈജുവിനെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്ന് ജില്ലാ പൊലീസ് നേതൃത്വത്തിലെ ചിലർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള നീക്കമുണ്ടായത്.

കേസിൽ വിചാരണയ്‌ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കോടതി മാറ്റരുതെന്നും വനിതാ ജഡ്ജിയെ നിയമിക്കരുതെന്നും കാട്ടി നടൻ ദിലീപും മുഖ്യ പ്രതിയായ പൾസർ സുനിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍