ഇന്ത്യയിലെ ആദ്യ ടോയ്‌ലെറ്റ് കൊളേജിൽനിന്നും പഠനം പൂർത്തിയാക്കി 3200 പേർ

Webdunia
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (14:26 IST)
ടോയ്‌ലെറ്റ് കൊളേജ് എന്നു കേൾക്കുമ്പോൾ നമ്മൾ ഒരു പക്ഷേ മൂക്കത്ത് കൈവച്ചേക്കാം അങ്ങനെ നിസാരമായി കാണേണ്ടതല്ല ടൊയ്‌ലെറ്റ് കോളേജ്. ശുചീകരണ ജോലികളിൽ പ്രാവീണ്യം വർധിപ്പിക്കുന്ന കോഴ്സുകളാണ് ഈ കോളേജിൽ പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടോയ്‌ലെ‌യ്റ്റ് കോളേജിലെ ആദ്യ ബാച്ചിൽ 3200 പേരാണ് പഠനം പൂർത്തിയാക്കിയത്.
 
ഇതിൽ മുഴുവൻ ആളുകൾക്കും വിവിധ കമ്പനികളിലായി ജോലി ലഭിക്കുകയും ചെയ്തു. ഓരോ ദിവസവും മൂന്ന് മണിക്കൂർ വീതം ആഴ്ചയിൽ അഞ്ചു ദിവസം 30 പേരടങ്ങുന്ന ബാച്ചുകൾക്കാണ്കോളേജിൽ പൈശീലനം നൽകിയിരുന്നത്. ശാസ്ത്രീയമായ ശുചീകരണ രീതികളിൽ ആളുകളിൽ പ്രാവീണ്യം നൽകുക എന്നതാണ് കളേജ് ലക്ഷ്യം വക്കുന്നത്. സ്ത്രീകൾക്കായി പ്രത്യേകക്ലാസുകളും കോളേജിൽ ഒരുക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article