‘നിങ്ങൾക്ക് മാത്രമേ അതിനു കഴിയൂ, തമിഴ് മക്കളെ രക്ഷിക്കൂ’- ദളപതിയോട് ആരാധകർ

ചിപ്പി പീലിപ്പോസ്
ബുധന്‍, 12 ഫെബ്രുവരി 2020 (14:18 IST)
തമിഴ്‌നാടിനെ രക്ഷിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് ദളപതി വിജയോട് ആരാധകർ. തമിഴ്മക്കളെ രക്ഷിക്കൂ എന്ന അഭ്യര്‍ത്ഥനയോടു കൂടിയ നിരവധി പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം മധുരയുടെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പതിച്ചത്. 
 
ഞങ്ങളുടെ ‘ദളപതി’ക്ക് മാത്രമെ ഇനി തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയു എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. ഒരു പോസ്റ്ററിൽ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന വിജയുടെ ചിത്രവുമുണ്ട്. നാശത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന തമിഴ്‌നാടിനെ രക്ഷിക്കാനും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാനും ഇനി നിങ്ങള്‍ക്കെ കഴിയു’ എന്നായിരുന്നു ഈ പോസ്റ്ററിലെ വാക്കുകള്‍.
 
ആദായ നികുതി ക്രമക്കേടുമായി ബന്ധപ്പെട്ട് താരത്തെ കഴിഞ്ഞ ദിവസം തുടർച്ചയായ 30 മണിക്കൂറോളം ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, അനധികൃതമായി യാതൊന്നും കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article