പാതിരാപൂ ,തിരുവാതിരക്കളി, പൊറാട്ട്

Webdunia
തിരുവാതിര ദിവസം സ്ത്രീകള്‍ കൊടുവേലിപ്പൂവ് (പാതിരാപ്പൂവ്) ചൂടി ഉറക്കമൊഴിയുന്നു. അന്ന് സുമംഗലികള്‍ അഷ്ടദിക്പാലകന്മാരെയും ശിവനെയും പൂജിക്കുന്നു.

ചിലയിടങ്ങളല്‍ ദശപു ഷ ᅲങ്ങളും ചൂടാറുണ്ട്. അര്‍ദ്ധനാരീശ്വരനെയും പരമശിവനെയും സങ്കല്പിച്ച് വീട്ടുമുറ്റങ്ങളിലും പൂജ നടത്താറുണ്ട്.

മാര്‍ഗ്ഗശീര്‍ഷത്തിലെ - ധനുവിലെ തിരുവാതിര നക്ഷത്രത്തിലാണ് പരമശിവന്‍ അഗ്നിസ്തംഭരൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം.

സുമംഗലികള്‍ നീണ്ട വിവാഹ ജീവിതത്തിനും കന്യകമാര്‍ ഇഷ്ടമാംഗല്യത്തിനും തിരുവാതിര നോല്‍ക്കുന്നു. ആതിരയ്ക്ക് മുമ്പ് രേവതി നക്ഷത്രം മുതല്‍ തന്നെ ശിവാരാധനയും വ്രതാനുഷ്ടാനവും ചിലയിടങ്ങളില്‍ തുടങ്ങാറുണ്ട്.

തിരുവാതിരയോട് അനുബന്ധിച്ച് തെക്കന്‍ മലബാറിലും തൃശൂര്‍, എറണാകുളം എന്നിവടങ്ങളില്‍ കൈകൊട്ടിക്കളിയും ഊഞ്ഞാലാട്ടവും പതിവാണ്

തിരുവാതിരക്കാലത്ത് സ്ത്രീകള്‍ കൈകൊട്ടിക്കളിയും കുമ്മിയും കളിക്കുക പതിവാണ് അതുകൊണ്ട് കൈകൊട്ടിക്കളിക്ക് തിരുവാതിരയെന്നും തിരുവാതിരക്കളിയെന്നും പേരു വന്നു.

വടക്കന്‍ മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട്ടും പരിസരത്തും തിരുവാതിര വ്രതമനുഷ്ഠിച്ച് ഉരക്കമൊഴിഞ്ഞിരിക്കുന്ന യുവതികളെ രസിപ്പിക്കാനായി ഒരോ വീട്ടിലും പൊറട്ട് നാടകങ്ങളും പ്രച്ഛന്ന വേഷങ്ങളുമായി ആളുകള്‍ എത്താറുണ്ട്.

കലാപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് ഗൃഹനാഥനോ സ്ത്രീകളൊ എന്തെങ്കിലും സമ്മാനമായി നല്‍കുന്നു. കുട്ടികളും നാടന്‍ കലാ സമിതികളും ഈ ദിവസം നല്ല കാശ് ഉണ്ടാക്കാറുണ്ട്