തിരുവാതിരപ്പുഴുക്ക്

Webdunia
ആര്‍ദ്രാ വ്രതത്തിനോട് അനുബന്ധിച്ചുണ്ടാക്കുന്ന വിശിഷ്ട പലഹാരമാണ് തിരുവാതിരപ്പുഴുക്ക് പോഷകാഹാരപ്രദവും അതീവ രുചികരവുമാണ് തിരുവാതിരപ്പുഴുക്ക്.

ചേന - ചെറുതായി നുറുക്കിയത് അരക്കപ്പ്
ചേമ്പ് - ചെറുതായി നുറുക്കിയത് അരക്കപ്പ്
കിഴങ്ങ് - ചെറുതായി നുറുക്കിയത് അരക്കപ്പ്
കാച്ചില്‍ - ചെറുതായി നുറുക്കിയത് അരക്കപ്പ്
കൂര്‍ക്ക- ചെറുതായി നുറുക്കിയത് അരക്കപ്പ്
ഏത്തയ്ക്ക - ചെറുതായി നുറുക്കിയത് അരക്കപ്പ്
വന്‍പയര്‍ കുതിര്‍ത്തത് - കാല്‍ക്കപ്പ്
വറ്റല്‍ മുളക് - ആറ്
തേങ്ങ ചുരണ്ടിയത്- അരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - രണ്ട്

വന്‍ പയര്‍ കുതിര്‍ക്കുക. ശേഷം കിഴങ്ങ് വര്‍"ങ്ങള്‍ വേവിക്കുക. വറ്റല്‍മുളക്, തേങ്ങ എന്നിവ ചതച്ച് വയ്ക്കുക. കിഴങ്ങ് വര്‍"ങ്ങള്‍ വെന്ത് കഴിയുമ്പോള്‍ ചതച്ച് വച്ചകൂട്ട് വിതറുക. പിന്നീട് ഉപ്പ് ചേര്‍ത്തിളക്കുക. കഷ്ണങ്ങള്‍ നന്നായി കട്ടയായിക്കഴിയുമ്പോള്‍ കരിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക.