തിരുവാതിരയുമായി ബന്ധപ്പെട്ട് അനേകം ചടങ്ങുകളുണ്ട്. തിരുവാതിരയുമായി ബന്ധപ്പെട്ട് മാത്രം ഭാഷയില്‍ പുതിയ പദങ്ങള്‍ ഉണ്ടാകാന്‍ തക്ക പ്രധാന്യം ആര്‍ദ്രാ വ്രതത്തിന് കേരളത്തിലുണ്ട്.
ദശപുഷ്പം, പൂവക്കാടി, പൂത്തിരുവാതിര, നൂറ്റെട്ടു മുറുക്കുക, തുടിച്ചുകുളി, പാതിരാപ്പൂച്ചൂടല്‍, എട്ടങ്ങാടി, ഗംഗയുണര്‍ത്തല്‍, തിരുവാതിരപ്പാട്ട്, തിരുവാതിരപ്പുഴുക്ക്, തിരുവാതിരവ്രതം, തുടി, മംഗലയാതിര തുടങ്ങി അനേകം വാക്കുകള്‍ തിരുവാതിരയുമായി ബന്ധപ്പെട്ടാണ് ഭാഷയില്‍ കടന്നു വന്നത്.
പൂവക്കാഴ ി
ചെപ്പില്‍ കൊന്നയുടെ ഇലയില്‍ അരികൊണ്ട് അട വച്ച് അതിനുമേല്‍ മൂന്ന് കറുകപ്പുല്ലിന്‍െറ തല നുള്ളി വെയ്ക്കുന്നു. പിന്നീട് എരിക്കിന്‍െറ ഇല കൊണ്ടടച്ച് വച്ച് ഭര്‍ത്താവിന്‍െറ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ച്, ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് .
തിരുവാതിരക്കള ി
ആര്‍ദ്രാവ്രതം തുടങ്ങി ഏഴുനാളും രാത്രികളില്‍ സ്ത്രീകള്‍ സംഘം ചേര്‍ന്ന് നിലവിളക്കിന് ചുറ്റും ചുവടുവച്ച് തിരുവാതിരക്കളി നടത്തുന്നു. ഭരതനാട്യത്തിന്‍െറയും മോഹിനിയാട്ടത്തിന്‍െറയും പ്രാക്തന രൂപമാണത് .
ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ അവസരം കിട്ടാത്തവര്‍ക്ക് തിരുവാതിരക്കളി, മാനസികോല്ലാസം നല്‍കുന്ന ഒരു വ്യായാമകലകൂടിയാണ്. ശിവസ്തുതിയും കൃഷ്ണസ്തുതിയുമാണ് മിക്കപാട്ടുകളിലെയും വിഷയം. ഇരയിമ്മന്‍തമ്പിയുടെ ഉത്തരാസ്വയംവരം ആട്ടക്കഥയിലെ "വീരവിരാടകുമാരവിഭോ' എന്നാരംഭിക്കുന്ന കുമ്മിയാണ് ഏറ്റവും പ്രസിദ്ധം.