ബ്രഹ്മോത്സവം കൊടിയേറി

Webdunia
FILEWD
തിരുപ്പതി: തിരുമലയിലെ വാര്‍ഷിക ബ്രഹ്മോത്സവത്തിന് ശനിയാഴ്ച കൊടിയേറി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡിയാണ് ധ്വജാരോഹണത്തിന് തൂടക്കമിട്ടത്.

ശ്രീവരി ആലയ ധജസ്തംഭത്തില്‍ കറുത്ത ഗരുഢന്‍റെ അടയാളമുള്ള കൊടി ക്ഷേത്രപൂജാരിമാര്‍ പാരമ്പര്യ ചടങ്ങുകളോടെ ആചാരപൂര്‍വം ഉയര്‍ത്തി.ദേവസ്ഥാനം പ്രസിഡണ്ട് കരുണാകര റെഡ്ഡിയടക്കം ഒട്ടേറെ പ്രമുഖരും പതിനാരിയക്കണക്കിന് ഭക്ത ജനങ്ങളും ചടങ്ങിന് സാഖ്യം വഹിച്ചു.

മുഖ്യമന്ത്രി ഭഗവനു മുന്നില്‍ പട്ടു വസ്ത്രം സമര്‍പ്പിച്ച് വണങ്ങി.

തിരുമലയിലെ ഏഴു കുന്നുകള്‍ വൈകുണ്ഠ്ത്തില്‍ മഹാവിഷ്ണു പള്ളികൊള്ളുന്ന ശേഷനാഗത്തിന്‍റെ പത്തികള്‍ ആണെന്നാണ് വിശ്വാസം. ധ്വജാരോഹണത്തുഇനു ശേഷം വലിയ ശേഷ വാഹനത്തില്‍ എഴുന്നള്ളിപ്പ് നടന്നു.