ക്യാരറ്റുകൊണ്ട് രുചികരമായ ഒരു മധുര വിഭവം ഇതാ !

Webdunia
വെള്ളി, 4 ജനുവരി 2019 (17:51 IST)
നമ്മുടെ നാട്ടിലെ പായസത്തിന്റെ മറ്റൊരു രൂപമാണ് നോർത്ത് ഇന്ത്യയിലെ ഖീർ എന്ന വിഭവം. ഇതിൽ വീട്ടിൽ സിംപിളായി വേഗത്തിൽ ഉണ്ടാക്കാവുന്നതാണ് ക്യാരറ്റ് ബദാം ഖീർ. അധികം ചേരുകളൊന്നും ഇതിനുവേണ്ട. ആവശ്യമായ മിക്കതും വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകുന്നവയാണ്.
 
ക്യാരറ്റ് ബദാം ഖീർ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ ഏന്തൊക്കെയെന്ന് നോക്കാം 
 
ക്യാരറ്റ് - രണ്ട് കപ്പ്‌ ഗ്രേറ്റ് ചെയ്തത്.
പാല്‍ - രണ്ട് കപ്പ്‌
പഞ്ചസാര - ഒരു കപ്പ്‌
മില്‍ക്ക് മെയ്ഡ് - അര കപ്പ്‌
ബദാം - അര കപ്പ്‌, കുതിര്‍ത്ത് പേസ്റ്റ് ആക്കിയത്
ഏലക്കാപ്പൊടി - ആവശ്യത്തിന്
ക്യാഷ്യൂനട്സ് - ആവശ്യത്തിന്
കിസ്മിസ് - ആവശ്യത്തിന്
നെയ്യ്‌ - രണ്ട് ടേബിള്‍സ്പൂണ്‍
 
ഇനി ക്യാരറ്റ് ബദാം ഖീർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
 
ആദ്യം ചെയ്യേണ്ടത് ക്യാരറ്റ് അൽ‌പം പാൽ ചേർത്ത് വേവിച്ച് നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. ശേഷം പാനിൽ അൽ‌പം നെയ്യൊഴിച്ച് ക്യാഷ്യൂനട്ടും കിസ്മിസും വറുത്തുകോരുക. അതേ നെയ്യിലേക്ക് വേവിച്ച് അരച്ചുവച്ചിരിക്കുന്ന ക്യാരറ്റ് ചേർത്ത് വഴറ്റുക.
 
ചേറുതായൊന്ന് മൂപ്പിച്ച ശേഷം ഇതിലേക്ക് ബാക്കിയുള്ള പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. തിള വന്നു കഴിഞ്ഞാൽ പഞ്ചസാര ചേർക്കാം. ശേഷം ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന ബദാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറുകി വരുമ്പോൾ മിൽക് മെയ്ഡ് ചേർത്ത് ഇളക്കി ഏലക്കാ പൊടി ചേർക്കുക. വിഭവം റെഡി. വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കഴിക്കാം.  

അനുബന്ധ വാര്‍ത്തകള്‍

Next Article