എതിർത്താൽ ജീവനോടെ തീ കൊളുത്തുമെന്ന് ഭീഷണി, വിവാഹ നിശ്ചയം കഴിഞ്ഞ 23കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി

വെള്ളി, 4 ജനുവരി 2019 (15:30 IST)
ആഗ്ര: വിവാഹ നിശ്ചയം കഴിഞ്ഞ 23കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി അയൽ‌വാസിയും സംഘവും. യുവതിയുടെ അയൽ‌വാസി ഉൾപ്പെടുന്ന മൂന്ന് പേരടങ്ങുന്ന സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
 
പീഡനശ്രം ചെറുക്കാൻ ശ്രമിച്ച യുവതിയെ ഇവർ ജീവനോടെ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ചൊവ്വാഴ്ച ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ യുവതി വീട്ടിൽ തിരികെയെത്തിയതോടെ ബന്ധുക്കൾ പരാതി പിൻ‌വലിക്കുകയും ചെയ്തു
 
പെൺകുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ കൈകളിലും തലയിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. പ്രതികൾ ഒളിവിലാണ് ഇവരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍