പ്ലം കേക്ക് ഉണ്ടാക്കാം ഈസിയായി

Webdunia
തിങ്കള്‍, 4 മെയ് 2015 (17:05 IST)
കേക്കുകള്‍ക്കിടയില്‍ വൈവിദ്ധ്യവുമായി ഇതാ പ്ലം കേക്ക്. ഒന്നു പരീക്ഷിച്ചുനോക്കൂ.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
അമേരിക്കന്‍ മാവ് 4 കപ്പ്
വെണ്ണ 4 കപ്പ്
പഞ്ചസാര 6 കപ്പ്
കോഴിമുട്ട 20 എണ്ണ
കാന്‍സ് 6 കപ്പ്
മുന്തിരിപ്പഴം കുറച്ച്
ബദാം പരിപ്പ് കുറച്ച്
ഓറഞ്ചിന്‍റെ തൊലി കുറച്ച്
ബേക്കിംഗ് പൌഡര്‍ 2 ടീസ്പൂന്‍
 
പാകം ചെയ്യേണ്ട വിധം:
 
പഞ്ചസാരയും വെണ്ണയും നല്ലതുപോലെ കുഴച്ചെടുക്കുക. മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് ഒന്നുകൂടി കുഴച്ച് മയപ്പെടുത്തുക. ഇതില്‍ മുന്തിരിങ്ങാപ്പഴവും കുറേശ്ശെ അമേരിക്കന്‍‌മാവും ചേര്‍ത്തിളക്കുക. മറ്റുചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ബേക്ക് ചെയ്ത് എടുക്കുക.