എള്ളുണ്ട

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (19:32 IST)
എള്ള് ‌- 500ഗ്രാം
ശര്‍ക്കര - ഒരു കിലോ
ഏലം, ഗ്രാമ്പൂ എന്നിവ പൊടിച്ചത്‌ - 50 ഗ്രാം

പാകം ചെയ്യേണ്ട വിധം

നല്ലവണ്ണം ഉണക്കിയെടുത്ത എള്ള്‌ നന്നായി വറുത്തെടുക്കുക. ശര്‍ക്കരപാവ്‌ കാച്ചിയ ശേഷം വറുത്ത എള്ള്‌ അതില്‍ നന്നായി കൂട്ടികലര്‍ത്തുക. മറ്റു ചേരുവകളും ചേര്‍ ക്കുക. അതിനുശേഷം കുറച്ചുനേരം ചൂടാക്കിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. നല്ലവണ്ണം തണുത്ത്‌ കട്ടിയായശേഷം ഉപയോഗിക്കാം.