മോട്ടോ Z പ്ലേ വിപണിയിലേക്കെത്തുന്നു. ആദ്യം 2000 രൂപ നല്‍കി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനും അതിനു ശേഷം പത്ത് മാസത്തിനുളളില്‍ പലിശ ഒന്നും തന്നെ ഇല്ലാതെ ബാക്കിതുക അടക്കുന്നതിനുമുള്ള സൗകര്യവും ലെനോവോ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ബുക്കിങ്ങ് ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് മോട്ടോ ആര്‍മര്‍ പാക്കും ലെനോവോ അവതരിപ്പിക്കുന്നുണ്ട്. യുഎസില്‍ മോട്ടോ Z പ്ലേ 32,200 രൂപയ്ക്കാണ് ഇറക്കിയിട്ടുള്ളത്.
മോട്ടോ Z2 പ്ലേയില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ മുന്നില്‍ കാണുന്ന ഹോം ബട്ടണിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. കൂടാതെ 3000എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 5.5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.2GHz സ്‌നാപ്ഡ്രാഗണ്‍ 626 ഒക്ടാ-കോര്‍ പ്രോസസര്‍ എന്നിങ്ങനെയുള്ള തകര്‍പ്പന്‍ ഫീച്ചറുകളും ഈ ഫോണിലുണ്ട്.
3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് മോട്ടോ Z2 പ്ലേ എത്തുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2TB വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. 12എംപി റിയര്‍ ക്യാമറ, അതില്‍ 1.4 മൈക്രോ പിക്‌സല്‍ സെന്‍സര്‍, അപ്പാര്‍ച്ചര്‍ f/1.7, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ഡ്യുവല്‍ ഓട്ടോഫോക്കസ് ലെന്‍സ് എന്നിവയും 5എംപി സെല്‍ഫി ക്യാമറയില്‍ f/2.2 അപ്പാര്‍ച്ചര്‍, വൈഡ്-ആങ്കിള്‍ ലെന്‍സ്, ഡ്യുവല്‍ എല്‍ഇഡി സിസിടി ഫ്‌ളാഷ് എന്നിവയുമുണ്ട്.