ഓപ്പോയുടെ ഏറ്റവും പുതിയ എ സീരീസ് സ്മാര്‍ട്ട്ഫോണ്‍ എ37 പുറത്തിറക്കി. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പുതിയ ഫോണിന്റെ വില്പന ചൈനയില്‍ തുടങ്ങിയത്. എന്നാൽ മറ്റു വിപണികളിലേക്ക് എന്നാണ് ഫോണ്‍ എത്തുകയെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലെ, കളർഒഎസ് 3.0, ഡ്യുവൽ സിം (മൈക്രോ, നാനോ) എന്നിവയാണ് പ്രധാന ഫീച്ചറുകളാണ്. മീഡിയടെക് MT6750 പ്രോസസർ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്.
മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ ഉയർത്താന്‍ സാധിക്കുന്ന ഈ ഫോണില്‍ 8 മെഗാപിക്സൽ റിയർക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ, 2630 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവയാണ് മറ്റു സവിശേഷമായ ഫീച്ചറുകൾ.
ഗോൾഡ്, ഗ്രേ, റോസ് ഗോൾഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണുകള്‍ക്ക് ഏകദേശം 13,300 രൂപയാണ് ചൈനയിലെ വിപണി വില.