2016 ല്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ കടം 1.5 ലക്ഷം കോടി രൂപ. ഇളവു ചെയ്തു നൽകിയ 78,544 കോടി രൂപയും. തേസമയം വ്യവസായ മേഖലയിൽ നിന്നും ബാങ്കുകള്‍ക്ക് കിട്ടാക്കടം 8.28 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.
വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടം 228% വർധിച്ചതു ബാങ്കിങ്ങിനെ തളർത്തുമെന്ന ആശങ്കയിലാണു റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടു. 2015 മാർച്ചിൽ കിട്ടാക്കടം 3.63 ലക്ഷം കോടിയായിരുന്നത് അടുത്ത വർഷം 8.28 ലക്ഷം കോടിയായി മാറും.
27 പൊതുമേഖലാ ബാങ്കുകളുടെയും എസ്ബിഐ അനുബന്ധ ബാങ്കുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിലെ 21 പ്രമുഖ സ്വകാര്യ ബാങ്കുകളുടെയും കണക്കാണിത്. ഇതേസമയം, പല പേരുകളിലും വിഭാഗങ്ങളിലുമാക്കി വിഭജിച്ചു കിട്ടാക്കടത്തിന്റെ ഗൗരവം കുറയ്ക്കാൻ ബാങ്കുകൾ പരിശ്രമിക്കുന്നുണ്ട്.