ഹ്യൂണ്ടായ് കമ്പനിയുടെ വാഹനങ്ങളാണാണ് ബാക്കിയുള്ള മൂന്നെണ്ണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഏപ്രിലില്‍ 23,802 സ്വിഫ്റ്റ് കാറുകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 15,661 സ്വിഫ്റ്റ് കാറുകളാണ് വിറ്റതെന്നും ഇത്തവണ ഇക്കാര്യത്തില്‍ 51.98 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദീര്‍ഘകാലമായി ബെസ്റ്റ് സെല്ലര്‍ എന്ന പദവി വഹിച്ചിരുന്ന ആള്‍ട്ടോ ഏപ്രിലില്‍ 22,549 കാറുകളാണ് വിറ്റത്. അതേസമയം, കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇത് 16,583 ആയിരുന്നെന്നും 35.97 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞവര്‍ഷം ആള്‍ട്ടോ ഒന്നാം സ്ഥാനത്തും സ്വിഫ്റ്റ് രണ്ടാം സ്ഥാനത്തുമായിരുന്നു.