അതിശയിപ്പിക്കുന്ന വിലക്കുറവും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഹോണര്‍ 6X !

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (11:35 IST)
വന്‍ വിലക്കുറവുമായി ഹോണര്‍ 6X. 32ജിബി വേരിയന്റിന് 12,999 രൂപയും 64ജിബി വേരിയന്റിന് 15,999 രൂപയുമായി ലോഞ്ച് ചെയ്ത ഹോണര്‍ 6Xന് ഇപ്പോള്‍ യഥാക്രമം 11,999 രൂപയും 13,999 രൂപയുമാണ് ആമസോണ്‍ ഇന്ത്യയിലെ വില. ജൂണ്‍ ആറു മുതലാണ് ഈ ഓഫറുകള്‍ ആരംഭിച്ചത്. ഗോള്‍ഡ്, ഗ്രേ, സില്‍വര്‍ എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക.    
 
5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ,മള്‍ട്ടിടച്ച്, ഡ്യുവല്‍ നാനോ സിം, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഹൈസിലികോണ്‍ കിരിന്‍ 655 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു,12എംപി പിന്‍ ക്യാമറ, 2എംപി സെല്‍ഫി ക്യാമറ,  3340 നോണ്‍ റിമൂവബിള്‍ എംഎച്ച് ബാറ്ററി എന്നീ സവിശേഷതകള്‍ ഈ ഫോണിലുണ്ട്. കൂടാതെ റേഡിയോ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, യുഎസ്ബി, എച്ച്ടിഎംഎല്‍5, ജാവ എന്നീ കണക്ടിവിറ്റികളുമുണ്ട്.
Next Article