ഷവോമി തന്നെ മുന്നിൽ, രാജ്യത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച കമ്പനി എന്ന ബഹുമതി ഷവോമിയുടെ കയ്യിൽ ഭദ്രം

Webdunia
തിങ്കള്‍, 28 ജനുവരി 2019 (16:03 IST)
ഡൽഹി: രാജ്യത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ 27 ശതമാനമാണ് ഷവോമിയുടെ വിഹിതം.
 
22 ശതമാനം വിപണി വിഹിതവുമായി സാംസ‌ങ്ങാണ് രണ്ടാംസ്ഥാനത്ത്. 2018ലെ എല്ലാ പാദങ്ങളിലും ഷവോമി തന്നെയാണ് മുന്നിട്ടുനിന്നിരുന്നത്. കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചാണ് ഷവോമി ചുരുങ്ങിയ കാലയളവുകൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിച്ചത്.  
 
48  കോടി സ്മാർട്ട്ഫോൺ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കൌണ്ടർ പോയന്റ് റിസേർച്ചിന്റെ കണക്കുകൾ പ്രകാരം ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണി ഇന്ത്യയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article