‘ചില കാര്യങ്ങൾ തുറന്നു പറയാനുണ്ട്‘; കനകദുർഗക്ക് പറയാനുള്ളത് പുറത്തുവന്നാൽ സർക്കാർ കുടുങ്ങും ?
തിങ്കള്‍, 28 ജനുവരി 2019 (15:00 IST)
ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് സ്വന്തം വീട്ടിൽ കയറാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ കനൽകദുർഗ. കനഗദുർഗയെ വീട്ടിൽ കയറ്റില്ല എന്ന് ഭർത്താവ് ഉറച്ച തീരുമാനം എടുത്തതോടെ ഇവരെ ഇപ്പോൾ സർക്കാർ ആശ്രയ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
തനിക്കും ഭർത്താവിനും കൌൺസിലിംഗ് നൽകണമെന്നും ചില കാര്യങ്ങൾ തുറന്നു പറയാനുണ്ട് എന്നും കനക ദുർഗ്ഗ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിലെ കേസ് അവസാനിച്ചാൽ പത്ര സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും എന്നും കനകദുർഗ വ്യക്തമാക്കി.
കനകദുർഗയുടെ ഈ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചില കാര്യങ്ങൾ തുറന്നു പറയാനുണ്ട് എന്ന് കനകദുർഗ വ്യക്തമാക്കുമ്പോൾ. സംസ്ഥാന സർക്കാരിന് തലവേദനയാകുന്ന വെളിപ്പെടുത്തലുകളാകുമോ അവർ നടത്തുക എന്നതാണ് ഉയരുന്ന ചോദ്യം.
സർക്കാർ കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ പദ്ധതിയിലൂടെയാണ് കനകദുർഗയും ബിന്ദുവും ശബരിമലയിൽ കയറിയത് എന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. പൊലീസ് സംരക്ഷണയോടെയാണ് ശബരിമലയിൽ സ്ത്രീകൾ കയറിയത് എന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, സർക്കാരിന് അതിൽ ഏതെങ്കിലും തരത്തിലുള്ള പങ്കുള്ളതായി സംസ്ഥാന സർക്കാർ സമ്മതിച്ചിരുന്നില്ല
അതേസമയം സർക്കാരിന്റെ അറിവോടുകൂടിയാണ് ബിന്ദുവും കനദുർഗയും ശബരിമലയിൽ ദർശനം നടത്തിയത് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകുകയും ചെയ്തു. ഈ സാഹചര്യത്തിനാണ് കനക ദുഗയുടെ നിലപാടിന് പ്രാധാന്യം ഏറുന്നത്.
ശബരിമലയിലെ ദർശനം നടത്തിയ ശേഷം സ്വന്തം കുട്ടികളെ കാണാനോ, കുടുംബ ജീവിതം നയിക്കാനോ പോലും കനകദുർഗക്ക് അവസരം ലഭിച്ചിട്ടില്ല. ഭർത്താവുമായുള്ള പ്രശ്നം പൊലീസിന്റെ സാനിധ്യത്തിൽ പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും ഫലം കാണതെ വന്നതോടെ കേസ് ഇപ്പോൾ കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കനകദുർഗക്ക് പറയാനുള്ള കാര്യങ്ങൾ സർക്കാരിന് തലവേദന ഉണ്ടാക്കുന്നത് തന്നെയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്
ബിന്ദുവും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നടന്ന ഹർത്താലിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. പൊലീസ് സ്റ്റേഷനിലേക്ക് പട്ടാപ്പകൽ ബോംബെറിയുന്ന സാഹചര്യം പോലും ഉണ്ടായി. സംഭവത്തിൽ സർക്കാരിന് പ്രത്യക്ഷമായ റോൾ ഉണ്ടായിരുന്നു എന്ന തരത്തിൽ കനക ദുർഗ വെളിപ്പെടുത്തിയാൽ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം വീണ്ടും ഇല്ലാതാകും.