ഇന്ത്യന്‍ വിപണി പിടിക്കാന്‍ വോള്‍വോ; എഴുപത് ലക്ഷത്തിന്റെ ‘എക്‌സ്.സി 90’ വരുന്നു

Webdunia
വെള്ളി, 8 മെയ് 2015 (19:18 IST)
ലോകത്തെ വലിയ ആഡംബര വാഹന പ്രേമികളുള്ള ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ വോള്‍വോ നീക്കം തുടങ്ങി. വിദേശ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഇന്ത്യന്‍ നിരത്തുകളില്‍ അത്രയേറെ സുപരിചിതമല്ലാത്ത വോള്‍വോ കൂടുതല്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ പെട്ട എക്‌സ്.സി 90 ഇന്ത്യന്‍ നിരത്തുകളില്‍ ഇറക്കി വാഹന പ്രേമികളുടെ മനം കവരാനാണ് വോള്‍വോ പദ്ധതിയിടുന്നത്. ഇതിനെ തുടര്‍ന്ന് മെയ് 12ന് ഇന്ത്യന്‍ നിരത്തിലിറങ്ങുന്ന എസ്.യു.വി എക്‌സ്.സി 90ക്കായുള്ള ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. നിരത്തിലിറങ്ങുമ്പോള്‍ 65 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില. ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തിച്ച് വിപണി പിടിച്ചടക്കാനാണ് കമ്പനിയുടെ നീക്കം. 
 
എസ്.യു.വി എക്‌സ്.സി 90യുടെ രണ്ട് വകഭേദങ്ങളാണ് വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പുറംമോടിയിലുള്ള നേരിയ വ്യത്യാസങ്ങള്‍ മാത്രമാണ് ഈ വാഹനങ്ങള്‍ തമ്മിലുണ്ടാവുക. കൊതിപ്പിക്കുന്ന സൌന്ദര്യവും വേഗതയും കരുത്തും ഒത്തു ചേരുന്നതാണ് എക്‌സ് സി 90. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.