ഡീസൽ പുറന്തള്ളുന്നതായി ബന്ധപ്പെട്ട തട്ടിപ്പിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ഫോക്സ്‌വാഗണിന് പുതിയ സിഇഒ. കമ്പനിയുടെ പോർഷേ എ ജി യൂണിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതല നോക്കുന്ന മത്തിയാസ് മ്യൂളറാണ് താല്‍കാലിക സിഇഒ ആകുക.
പുതിയ പിൻഗാമിയെ പ്രഖ്യാപിക്കും വരെ നിലവിലെ പദവിയിൽ മ്യൂളര്‍ തുടരും. വിപണിമൂല്യം മൂന്നിലൊന്നായി കുറയാൻ കാരണമായ തട്ടിപ്പിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ബുധനാഴ്ചയാണ് വിന്രർകോൺ രാജി വെച്ചത്.
യഥാർത്ഥ്യത്തിൽ നിന്ന് വിരുദ്ധമായി പരിശോധനാ ഫലത്തിൽ കൃത്രിമത്വം കാട്ടാൻ വാഹനങ്ങളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്നാണ് കമ്പനിക്കെതിരായ ആരോപണം. 110 ലക്ഷം കാറുകൾ പിൻവലിക്കാൻ ചൊവ്വാഴ്ച തീരുമാനിക്കുകയും ചെയ്തിരുന്നു.