ടൊയോട്ട ഫോർച്യൂണറിന് ശക്തനായ എതിരാളി; ഫോക്സ്‍വാഗൻ ടിഗ്വന്‍ !

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (09:06 IST)
എസ് യു വി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‍വാഗൻ തയ്യാറെടുക്കുന്നു. തങ്ങളുടെ പ്രീമിയം എസ് യു വിയായ ‘ടിഗ്വ’നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് വിവരം. കൂടാതെ സെഡാനായ ‘പസറ്റി’നെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനും ഫോക്സ്‍വാഗൻ തീരുമാനിച്ചതായാണ് വിവരം. 
 
പുതിയ എസ്‌യു‌വി‘ടിഗ്വനി’ലൂടെ ഈ വിഭാഗത്തില്‍ ശക്തമായ സാന്നിധ്യം നേടാനാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.  ആഗോളതലത്തിലെന്ന പോലെ ഇന്ത്യയിലും എസ് യു വികൾക്ക് വന്‍ ജനപ്രീതിയാണുള്ളത്. ഇന്ത്യയിൽ ഈ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനമാണു ‘ടിഗ്വൻ’. ക്രമേണ എസ്‌യു‌വി വിപണിയിലെ മറ്റു മേഖലകളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് സൂചന.
 
ഇന്ത്യയിൽ ഫോഡ് ‘എൻഡേവർ’, ടൊയോട്ട ‘ഫോർച്യൂണർ’ എന്നിവയോടാവും ‘ടിഗ്വ’ന്‍ മത്സരിക്കുക. 25.92 ലക്ഷം രൂപ മുതൽ 31.12 ലക്ഷം രൂപ വരെയാണ് ഡൽഹി ഷോറൂമിൽ വാഹനത്തിന്റെ വില. അതേസമയം ടൊയോട്ട ‘കാംറി’, ഹോണ്ട ‘അക്കോഡ്’, സ്കോഡ ‘സുപർബ്’ എന്നിവയാണ് ‘പസറ്റി’നെ നേരിടുക. 2013ലായിരുന്നു ഫോക്സ് വാഗൻ ഇന്ത്യയിൽ ‘പസറ്റ്’ വിൽപ്പന അവസാനിപ്പിച്ചത്. 
Next Article